അന്താരാഷ്ട്ര യോഗാദിന സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

26 കിലോമീറ്റര്‍ ഇടനാഴിയിൽ അന്താരാഷ്ട്ര യോഗാദിന സംഗമം, ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി.മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നടന്നു. ഏക ഭൂമിയ്ക്കും ആരോഗ്യത്തിനുമായി യോഗ എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം.

ആധുനിക ഗവേഷണങ്ങളിലൂടെ യോഗയുടെ ശാസ്ത്രീയ വശങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് യോഗയെ ഇന്ത്യ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് യോഗദിന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ശാസ്ത്രീയ അടിത്തറയില്‍ ഊന്നിയുള്ള യോഗയാണ് ഇന്ത്യ പ്രോത്‌സാഹിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഡല്‍ഹി എയിംസ് മികച്ച മാതൃകയാണ്. സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനും ഹൃദ്രോഗങ്ങള്‍ക്കും നാഡീസംബന്ധമായ രോഗങ്ങളുടെ ശമനത്തിനും യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് അവരുടെ ഗവേഷണങ്ങള്‍ തെളിയിച്ചു’- പ്രധാന മന്ത്രി പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയ പരിപാടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവ ജാധവ് തുടങ്ങിയവര്‍ പങ്കെടുത്തു. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിശാഖപട്ടണത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.രാവിലെ 6:30 മുതല്‍ രാവിലെ 8:00 വരെ നടന്ന പരിപാടി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്നുമാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രതീക്ഷ

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...