യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായി

കായലോട് സുഹൃത്ത് സദാചാരപോലീസിംഗിന് ഇരയാക്കിയതിന് പിന്നാലെ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായി.ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പിണറായി സ്‌റ്റേഷനില്‍ എത്തിയ യുവാവ് സംഭവത്തില്‍ മൊഴി നല്‍കിയതായിട്ടാണ് സൂചനകള്‍. യുവാവിന്റെ മൊഴിയില്‍ യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്.

മൊഴിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ യുവാവ് തനിക്കും യുവതിക്കും ഇടയില്‍ സൗഹൃദം മാത്രമാണെന്നും സാമ്ബത്തീക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടായിട്ടില്ലെന്നും താന്‍ യുവതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. മൂന്നരവര്‍ഷം മുമ്ബ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ സമയത്ത് യുവാവ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.

പിന്നീട് സൗഹൃദം ശക്തിപ്പെട്ടതോടെ നാട്ടിലെത്തിയാല്‍ യുവതിയെ കാണാന്‍ പോകുമായിരുന്നു. അത് സുഹൃത്ത് എന്ന നിലയിലായിരുന്നെന്നും പറയുന്നു. അന്വേഷണ ചുമതലയുള്ള തലശ്ശേരി എഎസ്പിയാണ് ചോദ്യം ചെയ്തത്. നേരത്തേ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ യുവാവിനെക്കുറിച്ച്‌ പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും തന്റെ മരണത്തിന് കാരണം യുവാവല്ലെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു എന്നും വിവരമുണ്ട്. കേസില്‍ ഒളിവില്‍ പോയിരുന്ന യുവാവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമായിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...