ലീഡ്സ് ടെസ്റ്റിൽ 5 വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് 5 ടെസ്റ്റ് പരമ്പരയിൽ ലീഡെടുത്തു

ലീഡ്സ് ടെസ്റ്റിൽ 5 വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് 5 ടെസ്റ്റ് പരമ്പരയിൽ ലീഡെടുത്തു (1-0). സെഞ്ചറിയുമായി തിളങ്ങിയ ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഇന്നിങ്സാണ് (149) ഇന്ത്യയുടെ വിജയമോഹങ്ങൾ തല്ലിക്കെടുത്തിയത്. സാക് ക്രൗലി (65), (53 ), സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങും നിർണായകമായി.ഫീൽഡിങ്ങിലെ തുടർ പിഴവുകളും ജസ്പ്രീത് ബുമ്ര ഇന്നലെ വിക്കറ്റ് നേടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ മൂന്നര ദിവസം ഇന്ത്യയുടെ കൈപ്പിടിയിലായിരുന്ന മത്സരമാണ് അവസാന നിമിഷത്തെ പോരാട്ട മികവിൽ ഇംഗ്ലണ്ട് തിരിച്ചുപിടിച്ചത്. 2 ഇന്നിങ്സുകളിലായി 5 സെഞ്ചറി നേടിയ ടീം മത്സരം തോൽക്കുന്നത് ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമാണ്. 2 ഇന്നിങ്സുകളിലും മധ്യനിര ബാറ്റിങ്ങിലുണ്ടായ അപ്രതീക്ഷിത കൂട്ടത്തകർച്ചയ്ക്ക് ഇന്ത്യ നൽകേണ്ടിവന്ന വിലകൂടിയാണ് ഈ തോൽവി. ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടിയ ബെൻ ഡക്കറ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടെസ്‌റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മികച്ച റൺചേസാണിത്

Leave a Reply

spot_img

Related articles

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...