വീട്ടില്‍ കയറി വയോധികയെ ആക്രമിച്ച്‌ രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും ഊരിയെടുത്ത കവർച്ചക്കാരൻ പിടിയില്‍

പയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയെ കഴുത്തിന്കത്തിവെച്ച്‌ ആക്രമിച്ച്‌ രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും ബലമായി ഊരിയെടുത്ത കവർച്ചക്കാരൻ പിടിയില്‍.കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയില്‍ ഹൗസില്‍ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തില്‍ പിടി കൂടിയത്.വ്യാഴാഴ്ച രാവിലെ 10.30 മണിയോടെഅന്നൂർ കൊരവയലിലായിരുന്നു കവർച്ച. കണ്ടോത്ത് വർക്ക്ഷോപ്പില്‍ ജോലി ചെയ്യുന്ന കുണ്ടത്തില്‍ രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ മൂന്ന്പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവർന്നത്.രാവിലെ 8.30 മണിയോടെ രവീന്ദ്രൻ വർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോയതായിരുന്നു. സാവിത്രി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെണ്‍മക്കളായ രണ്ടു പേരും ഭർതൃ വീടുകളിലാണ് താമസം. അടുക്കളയിലെ ജോലിക്കിടെ 10.30 മണിയോടെ വീടിൻ്റെകോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ നീലമഴക്കോട്ടിട്ട കവർച്ചക്കാരൻ വീടിനകത്ത് കയറി വാതില്‍ കുറ്റിയിട്ട് വീട്ടമ്മയുടെ കഴുത്തിന് കത്തി വെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വായില്‍ കൈകുത്തി തിരുകി കഴുത്തിലണിഞ്ഞ രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും കൈക്കലാക്കിയ ശേഷം വീടിനകത്ത് തള്ളിയിട്ട് കടന്നു കളയുകയായിരുന്നു.വായില്‍ നിന്നും രക്തം വന്ന് അവശയായ സ്ത്രീ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് പയ്യന്നൂർപോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണ ത്തില്‍ കവർച്ചക്കാരൻ കൊണ്ടുവന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ക്രൈംസ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് കവർച്ചക്കാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....