കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകര്‍ത്തി; ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദനം

കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദനം. ചിത്രം പകര്‍ത്തുന്നതിനിടെ നടന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചെന്ന് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ദേവസ്വം ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്ന് സജീവ് പറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് ജയസൂര്യ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ജയസൂര്യയുടെ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങളെടുക്കന്‍ ദേവസ്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തതെന്നാണ് വിവരം. ഇതിനിടിയിലാണ് ഒപ്പമുള്ളവര്‍ കയ്യേറ്റം ചെയ്തത്. 

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....