കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി സിമാരില്ല; വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാർ ഇല്ലാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ സ്ഥിതി ഗുരുതരവും ആശങ്കാജനകവുമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സർവകലാശാലകളുടെ നിയന്ത്രണത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധിയും കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. താൽക്കാലിക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള നിയമന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഇതിനെ എതിർക്കുന്ന ഹർജികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്നുണ്ടെന്ന് ജഡ്ജിമാർ പറഞ്ഞു.ഈ സാഹചര്യം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ദുർബലപ്പെടുത്താൻ സാധ്യതയുണ്ട് എന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാത്തിനെയും എതിർക്കുന്ന നിലപാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുമെന്ന വിമർശനം സർക്കാരിന് തിരിച്ചടിയാകും.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ.യു.എച്ച്.എസ്) വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മലിനെ കേരള യൂണിവേഴ്സിറ്റിയുടെ ഇടക്കാല വൈസ് ചാൻസലറായി നിയമിച്ച ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയ സെനറ്റ് അംഗങ്ങളായ ശിവപ്രസാദ് എ, ചേർത്തല എസ്എൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ പ്രിയ പ്രിയദർശനൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

2022 ഒക്ടോബർ 24 ന് പ്രൊഫ. വി പി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിച്ചതിനുശേഷം കേരള സർവകലാശാലയിൽ സ്ഥിരം വി സിയുടെ അഭാവമുണ്ട്. സെർച്ച് ആൻഡ് സെലക്ഷൻ പാനലിലേക്കുള്ള പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നതിൽ സെനറ്റ് പരാജയപ്പെട്ടതോടെ, ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ, കെയുഎച്ച്എസ് വിസി പ്രൊഫ. മോഹനൻ കുന്നുമ്മലിനെ കേരള സർവകലാശാലയുടെ താൽക്കാലിക ചുമതലയിൽ നിയമിക്കുകയായിരുന്നു.ഗവർണർ എക്സ്-ഒഫീഷ്യോ ചാൻസലറായി സേവനമനുഷ്ഠിക്കുന്ന കേരളത്തിലെ 13 സർവകലാശാലകളിൽ പ്രൊഫ. കുന്നുമ്മൽ മാത്രമാണ് സ്ഥിരം വി സി. കേരള സർവകലാശാല നിയമപ്രകാരം, ഗവർണർ, യുജിസി, സർവകലാശാല സെനറ്റ് എന്നിവരിൽ നിന്നുള്ള നോമിനികൾ ഉൾപ്പെടുന്നതാണ് സെർച്ച് കമ്മിറ്റി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....