ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യുവാക്കള്‍ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തില്‍ നിന്ന് വേഗത്തില്‍ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച ‘സൻസദ് ചലോ’ മാർച്ചിന് നേരെ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ പ്രതിഷേധക്കാർക്കെതിരെ ദില്ലി പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ്, കേസുകളെ ഭയക്കില്ലെന്ന നിലപാടുമായി പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...

ഇനി കൈവിലങ്ങ് കൊടും കുറ്റവാളികൾക്ക് മാത്രം; പോലീസിന് കർശന മാർഗനിർദേശവുമായി സംസ്ഥാന പോലീസ് മേധാവി

പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് അണിയിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.പ്രതികളെ ശിക്ഷിക്കാനോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ...