മാവൂരില്‍ കെ എം എച്ച്‌ മോട്ടോഴ്സില്‍ വൻ തീപിടുത്തം; നിരവധി ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു

മാവൂരില്‍ തീപിടുത്തം. കെ എം എച്ച്‌ മോട്ടോഴ്സിലാണ് പുലർച്ചെയോടെ തീപിടുത്തമുണ്ടായത്.ഷോ റൂമിന് അകത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. മാവൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്.ഉടൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാർ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വലിയ രീതിയില്‍ ഉള്ളിലേക്ക് തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ മുക്കം ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് മുക്കം ഫയർ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തി പുലർച്ചെ അഞ്ച് മണിയോടെയാണ് പൂർണമായും തീ അണയ്ക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക വിവരം.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...