ഹാളില്‍ കയറി പ്രതിഷേധിക്കുന്നത് അന്തസുള്ള പരിപാടിയല്ല, വെറും ഷോ: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ സജി ചെറിയാന്‍

ചെല്ലാനത്ത് കടലേറ്റമുണ്ടായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചെല്ലാനത്ത് കടലേറ്റമുണ്ടായി പ്രദേശം തകര്‍ന്ന് തരിപ്പണമായപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. അതില്‍ ഭയപ്പെടുന്നവനല്ല സജി ചെറിയാനെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു സമ്മേളനത്തിന് കാണിക്കേണ്ട മാന്യത കാണിക്കണം. ഒരു ഹാളില്‍ കയറി പ്രതിഷേധിക്കുന്നത് അന്തസ്സുള്ള പരിപാടിയല്ല എന്ന് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞ് കൊടുക്കണം. വെറും ഷോ ആണ് ഇതൊക്കെ. കണ്ണമാലിയിലെ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും’, സജി ചെറിയാന്‍ പറഞ്ഞു.കണ്ണമാലിയിലെ കടലേറ്റവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കടലേറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചില്ലെന്നും ആരോപണമുണ്ട്. ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കി.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...