ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്‌റ്റ് വീസ യാഥാർഥ്യമാകുന്നു

ദുബായ്, സൗദി, യുഎഇ, കു വൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്‌റ്റ് വീസ ഉടൻ യാഥാർഥ്യമാകും. 3 മാസം വരെയായിരിക്കും വീസയുടെ കാലാവധിയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദയ്വി അറിയിച്ചു.

ജിസിസി രാജ്യങ്ങളിലെ ഇമി ഗ്രേഷൻ വിഭാഗങ്ങൾ സംയുക്ത മായി പുതിയ വീസ അവതരിപ്പി ക്കാനുള്ള ശ്രമത്തിലാണ്. ഉദ്യോ ഗസ്ഥതലത്തിൽ നിരന്തര കൂടി ക്കാഴ്ചകൾ നടത്തുന്നുണ്ട്. ഈ മാസം രണ്ടിന് റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേ ഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിലെ പ്രധാന അജൻഡ ഏകീകൃത ടൂറിസ്‌റ്റ് വീസ ആയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ സാമൂ ഹിക, സാമ്പത്തിക, രാഷ്ടീയ ബന്ധം സുദൃഢമാക്കാൻ പുതിയ വീസയിലൂടെ കഴിയുമെന്നാണു വിലയിരുത്തൽ. വ്യോമ, നാവിക, കരഗതാഗതം, ഹോട്ടൽ, സുരക്ഷ എന്നീ മേഖലകളിൽ വൻ കുതിച്ചു ചാട്ടമാണു പ്രതീക്ഷിക്കുന്നത്. പു തിയ നിക്ഷേപ പദ്ധതികൾക്കും നീക്കം കരുത്ത് പകരും. വി നോദസഞ്ചാര മേഖല കൂടുതൽ സജീവമാകും.ഗൾഫ് രാജ്യങ്ങൾ എന്നും ഒന്നിച്ചാണെന്ന സന്ദേശവും ഏകീകൃത ടൂറിസ്‌റ്റ് വീസ ലോകത്തിനു നൽകും.

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...