ദേശീയ പണിമുടക്ക് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി; കെ കെ വിജയകുമാർ

ഒരു വിഭാഗം തൊഴിലാളി യൂണിയനുകൾ ഈ മാസം പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തൊഴിലാളി താൽപര്യമല്ല രാഷ്ടിയ പ്രേരിതം മാത്രമാണ് എന്ന് ബി എം എസ് ദേശീയ സമിതിയംഗം കെ കെ വിജയകുമാർ..തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കിയ ലേബർ കോഡിലെ ചില നിയമങ്ങളെ സംബന്ധിച്ചുള ആശങ്കകൾ ബി എം സ് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയും അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്യുകയാണ്. എന്നാൽ സർക്കാർ വിളിച്ച ചർച്ചകളിൽ പങ്കെടുക്കാതെ അന്ധമായ രാഷ്ട്രീയ വിരോധം തൊഴിലാളികളുടെ മുകളിൽ അടിചേൽപ്പിച്ചു തൊഴിലാളികളെ വഞ്ചിക്കുന്ന തൊഴിലാളി യൂണിയനുകൾ ആണ് യഥാർത്ഥത്തിൽ ഇപ്പോൾ ദേശീയ പണിമുടക്കുമായി ഇറങ്ങിയിരിക്കുന്നത്.ബി എം സ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുവ നേതൃത്വ ശിബിരം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബി എം എസ് കോട്ടയം ജില്ല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ് വിനയകുമാർ അധ്യക്ഷത വഹിച്ചു. നാല് കാലാംശങ്ങളായി നടന്ന ശിബിരത്തിൽ സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ , രാഷ്ടീയ സ്വയം സേവക സംഘം ഉത്തരകേരളം പ്രാന്ത സഹകാര്യവാഹ് കെ ബി ശ്രീകുമാർ തുടങ്ങിയവർ വിഷയാവതരണം നടത്തി.ജില്ലാ സെക്രട്ടറി പി ആർ രാജീവ് , വൈസ് പ്രസിഡന്റ് എസ് എസ് ശ്രീനിവാസ പിള്ള , ഖജാൻജി കെ ജി ശ്രീകാന്ത് ,ജില്ലാ ഭാരവാഹികളായ ജോസ് ജോർജ്, രതീഷ് കെ രാജ്, സൂരജ് മുതുകാട്ട് , ഷാനി പി തമ്പി , രഞ്ജിത്ത് വി ആർ, കെ ആർ രതീഷ് ചന്ദ്രൻ, എ പി കൊച്ചു മോൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...