ബിന്ദുവിന്റെ മകളുടെ ചികിത്സ കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ആരംഭിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു ഉണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകളുടെ ചികിത്സ ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ന്യൂറോസർജൻ അടങ്ങുന്ന വിദഗ്ധസംഘമാണ് ബിന്ദുവിനെ മകൾ നവമിയെ ചികിത്സിക്കുന്നത്.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു തലയോലപ്പറമ്പിൽ നിന്ന് നവമി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി എത്തിയത്.അമ്മ ബിന്ദുവിൻ്റെ സഹോദരിയുടെ മകൾ ദിവ്യ, ഭർത്താവ് ഗിരീഷ് എന്നിവർ ചേർന്നാണ് നവമിയുടെ ചികിത്സാർത്ഥം ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ നവമിയെ സന്ദർശിച്ചുകൊണ്ട് അറിയിച്ചു. അത്യാഹിത വിഭാഗം സി.എൽ 3 വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു...

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു.ബാർ ലൈസൻസിന് അനുവദിക്കാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ...

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...