ബിന്ദുവിന്റെ മകളുടെ ചികിത്സ കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ആരംഭിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു ഉണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകളുടെ ചികിത്സ ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ന്യൂറോസർജൻ അടങ്ങുന്ന വിദഗ്ധസംഘമാണ് ബിന്ദുവിനെ മകൾ നവമിയെ ചികിത്സിക്കുന്നത്.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു തലയോലപ്പറമ്പിൽ നിന്ന് നവമി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി എത്തിയത്.അമ്മ ബിന്ദുവിൻ്റെ സഹോദരിയുടെ മകൾ ദിവ്യ, ഭർത്താവ് ഗിരീഷ് എന്നിവർ ചേർന്നാണ് നവമിയുടെ ചികിത്സാർത്ഥം ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ നവമിയെ സന്ദർശിച്ചുകൊണ്ട് അറിയിച്ചു. അത്യാഹിത വിഭാഗം സി.എൽ 3 വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....