സസ്‌പെൻഷനിൽ തന്നെയെന്ന് വി സി, അല്ലെന്ന് രജിസ്ട്രാർ; കേരള സർവകലാശാലയിലെ വി സി – രജിസ്ട്രാര്‍ തർക്കം അസാധാരണ തലത്തിലേക്ക്

കേരള സർവകലാശാലയിലെ വി സി – രജിസ്ട്രാര്‍ തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നു. സസ്‌പെൻഷനിൽ തന്നെയെന്ന് വി സി, അല്ലെന്നും ജോലിക്ക് വരുമെന്നും രജിസ്ട്രാർ അനിൽ കുമാർ. മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകി ഉത്തരവ്.പോര് അസാധാരണ തലത്തിലേക്ക്സ സ്‌പെൻഷനിലായതിനാൽ കോളേജിലേക്ക് പ്രവേശിക്കരുതെന്ന് രജിസ്ട്രാര്‍ കെ എസ് അനിൽകുമാറിന് വി സി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, അതിനെ അവഗണിച്ച് രജിസ്ട്രാര്‍ ജോലിക്കെത്തിയേക്കും. മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകി വിസി ഉത്തരവ് ഇറക്കുകയും ചെയ്തു.ഇതിനിടെ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള സർവകലാശാലയിൽ സുരക്ഷ കർശനമാക്കും.

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു വൈസ് ചാൻസിലറുടെ നീക്കം. സസ്പെൻഷൻ തുടരുമെന്നും സർവകലാശാലയിൽ പ്രവേശിക്കരുതെന്നും ഡോ. കെ എസ് അനിൽകുമാറിന് വൈസ് ചാൻസിലർ നോട്ടീസ് നൽകിയിരുന്നു.ജൂലൈ ആറിന് വി സിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അനിൽകുമാറിന് വി സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ വൈസ് ചാൻസലറുടെ നിർദ്ദേശത്തെ പൂർണമായും തള്ളുകയാണ് ഡോ. കെ എസ് അനിൽകുമാർ ചെയ്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം ചുമതലയിൽ തുടരുന്നതിന് തടസ്സമില്ല. പരാതികൾ ഉണ്ടെങ്കിൽ നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. തന്റെ നിയമന അധികാരി സിൻഡിക്കേറ്റ് ആണെന്നും സിൻഡിക്കേറ്റ് തീരുമാനം വരെ ചുമതലയിൽ തുടരും എന്നുമായിരുന്നു വൈസ് ചാൻസിലർക്ക് അനിൽകുമാർ നൽകിയ മറുപടി.സിൻഡിക്കേറ്റിൻ്റെയും സർക്കാരിൻ്റെയും പിന്തുണയോടെയാണ് രജിസ്ട്രാറുടെ ഈ നീക്കം. വിഷയത്തിൽ ഇനി ഗവർണറുടെ നിലപാട് നിർണായകമായേക്കും.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കു; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...