റയൽ മഡ്രിഡിനെ കീഴടക്കി പി എസ് ജി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ

റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി, ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ.സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ പി എസ്‌ ജി തോൽപ്പിച്ചത്.ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്‌(87) എന്നിവരും ഗോൾ നേടി.ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി എസ് ജി ആദ്യമായിട്ടാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്. സീസണിൽ അഞ്ചാം കിരീടമാണ് ലൂയി എൻ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വൺ, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ പി എസ് ജി നേടിയിരുന്നു.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...