വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഓൺലൈൻ പൊതു തെളിവെടുപ്പ്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആന്റ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് മേയ് 30ന് പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത കരടിന്മേൽ ജൂലൈ 8,10,11,16 തീയതികളിൽ പൊതുതെളിവെടുപ്പ് ഓൺലൈനായി നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15, 2 PM നും, ജൂലൈ 17നും കൂടി ഓൺലൈൻ ഹിയറിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും ഹിയറിംഗ് തീയതി, സമയം, ലിങ്ക് എന്നിവ ഇ-മെയിൽ/ വാട്ട്‌സാപ്പ് മുഖേന അറിയിക്കുന്നതായിരിക്കും. കൂടാതെ കമ്മീഷന്റെ യൂട്യൂബ് ചാനൽ (www.youtube.com/@keralaerc) മുഖേന പൊതുതെളിവെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഹിയറിംഗിൽ ഓൺലൈനായി പങ്കെടുക്കുവാൻ കഴിയാത്തവർക്ക് യൂട്യൂബ് ചാനൽ വഴി ഹിയറിംഗ് നടപടികൾ കാണാം.പൊതുജനങ്ങൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും രേഖാ മൂലം അഭിപ്രായങ്ങൾ ജൂലൈ 14, 5 PM വരെ അറിയിക്കാം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....