സർക്കാർ ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു തരുന്നുണ്ട്; ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ

സർക്കാർ ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഇതുവരെ ചെയ്തു തരുന്നുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. മകൾ നവമിയുടെ സർജറി പൂർത്തിയായി ഇപ്പോൾ ഐസിയുവിലാണ്. മകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.മറ്റൊന്നിനും പിന്നാലെ ഇപ്പോൾ പോകാനില്ലെന്നും വിശ്രുതൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ചികിത്സാ കാര്യത്തിലും എല്ലാം ചെയ്തു നൽകുന്നുണ്ട്. സർക്കാർ കാര്യങ്ങൾ മറ്റ് ആവശ്യങ്ങളിലുള്ളത് മുറപോലെ നടക്കട്ടെ. തങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി ധരിപ്പിച്ചിട്ടുള്ളതാണെന്നും വിശ്രുതൻ വ്യക്തമാക്കി. ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് 10 ലക്ഷം രൂപ ധനസഹായവും, മകന് ദേവസ്വം ബോർഡിൽ ജോലിയും നൽകുമെന്ന മന്ത്രിസഭാ യോഗ
തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....