വർഷങ്ങൾക്കു ശേഷം കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ പിടിയിൽ

26 വർഷങ്ങൾക്കു ശേഷം കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ (48) ബെംഗളുരുവിൽ നിന്ന് പിടിയിലായി.ഭീകരാവദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം പിടികൂടിയ രാജയെ കോയമ്പത്തൂർ പൊലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ വച്ച് ചോദ്യം ചെയ്തുവരികയാണ്.1998 ഫെബ്രുവരി 14 ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു ശേഷം രാജ ഒളിവിലായിരുന്നു.കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്‌ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്ഫോടനത്തിന് ആവശ്യമായ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്.ഇയാൾ ബോംബ് നിർമിക്കുകയും നിരവധി കൊലകേസുകളിലും പ്രതിയാണ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് രാജ തയ്യൽക്കാരനായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...