പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ

അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ. അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം. ഒഡീസ സ്വദേശി സന്തനൂർ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം നടന്നത്. അതുകൊണ്ടുതന്നെ റോഡിൽ ആളുകൾ കുറവായിരുന്നു. അത് മുതലെടുത്തുകൊണ്ടാണ് പ്രതി യുവതിക്ക് നേരെ പീഡനശ്രമം നടത്തിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷമാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി ബഹളം വച്ചു. ഇതിലെ വരികയായിരുന്ന ബൈക്ക് യാത്രക്കാരനാണ് യുവതി കരഞ്ഞു കൊണ്ടുവരുന്നത് കാണുന്നത്.ബൈക്ക് യാത്രികൻ പ്രതിയെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയും ആയിരുന്നു. തുടർന്ന് പ്രതിയെ നാട്ടുകാർ പോലീസിനെ കൈമാറുകയും ചെയ്തു‌.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....