ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. അടൂർ ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകന്റെയും രമയുടെയും മകൾ ഐശ്വര്യയാണ് (23) മരിച്ചത്.എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ സപ്‌താഹത്തിന് ബന്ധുവും അയൽവാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിർ ദിശയിൽ നിന്നും വന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് പാഞ്ഞുവരുന്നത് കണ്ട് ഒപ്പമുള്ള ബന്ധുവായ ശ്രുതിയേയും കൈക്കുഞ്ഞിനേയും തള്ളിമാറ്റി രക്ഷപെടുത്തുനതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കു പറ്റിയ ഐശ്വര്യയെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഏനാത്ത് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....