അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ടു മുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

അഹമ്മദാബാദിനെ നടുക്കിയ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ഈ ദാരുണ അപകടത്തിന് കാരണം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചതാണെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) റിപ്പോർട്ടിൽ പറയുന്നു. എഞ്ചിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.വിമാന അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ തമ്മിൽ നടന്ന നിർണായക സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തിയ പ്രാഥമിക പരിശോധനയിൽ, വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോർഡറിൽ (സിവിആർ) രേഖപ്പെടുത്തിയ ഈ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നത്.വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം നടന്നത്. “ഇതാരാണ് ഓഫ് ചെയ്തത്?” എന്ന് ഒരാൾ ചോദിക്കുമ്പോൾ, “താനല്ല” എന്ന് മറ്റേയാൾ മറുപടി നൽകുന്നതാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.എന്നാൽ, ഈ ചോദ്യം ആരാണ് ചോദിച്ചതെന്നോ ആരാണ് മറുപടി നൽകിയതെന്നോ ഇതുവരെ വ്യക്തമല്ല.

ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തി പരിചയസമ്പന്നനായ പൈലറ്റാണ് സബർവാൾ. കുന്ദറിന് 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ടായിരുന്നു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വിമാനത്തിന്റെ സർവീസ് ആരംഭിക്കുന്നതിന് മുൻപ് ഇരു പൈലറ്റുമാർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. അവർക്ക് ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. കൂടാതെ, വിമാനത്തിൽ ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നുവെന്നും, യാത്രക്കാരെ ഉൾപ്പെടെ അനുവദനീയമായ ഭാരം മാത്രമേ വിമാനത്തിനുണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. എഞ്ചിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിൽ കണ്ടതിനെത്തുടർന്ന് പൈലറ്റുമാർ അത് ഓൺ ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഒരു എഞ്ചിൻ ഭാഗികമായി മാത്രമാണ് പ്രവർത്തിച്ചത്. രണ്ടാമത്തെ എഞ്ചിൻ പൂർണ്ണമായും നിശ്ചലമായിരുന്നു. ഈ നിർണായക സംഭവങ്ങൾക്ക് ശേഷം 32 സെക്കൻഡിനുള്ളിൽ വിമാനം നിലംപതിക്കുകയായിരുന്നു.സാങ്കേതിക തകരാർ കാരണം ഈ സ്വിച്ചുകൾ യാന്ത്രികമായി ഓഫ് ആകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ, ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു.അപകടം നടന്ന സമയത്ത് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നത്.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...