അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടം

കഴിഞ്ഞ ദിവസത്തെ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുൾപ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്. ആറു മാസത്തെ ശമ്പളവിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിൽ മാനേജ്മെന്റ്.വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒൻപതി ട്രേഡ് യൂണിയനുകൾ നടത്തിയ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു. പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകൾ തടഞ്ഞു.
പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്ആർടിസുടെ ദിവസവരുമാനത്തിൽ ഇടിവ് സംഭവിച്ചു. ജൂൺ ഒൻപതിന് ആകെ ലഭിച്ച വരുമാനം 1.83 കോടി. ശമ്പളവും ഡീസലും വായ്‌പാ തിരിച്ചടവും പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെ ചെലവ് 6.46 കോടി. നഷ്ട‌ം 4.70 കോടി രൂപ. അതേസമയം കഴിഞ്ഞ വർഷം ജൂലൈ 10 ബുധനാഴ്ച കോർപ്പറേഷന് ലഭിച്ച വരുമാനം 7.25 കോടി രൂപ. ചെലവ് 7.63 കോടി. നഷ്ട്‌ടം 38 ലക്ഷം രൂപ. എസ്ബിഐ ബാങ്കിൽ നിന്ന് 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ്വെറ്റെടുത്താണ് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. ഒരു ദിവസം തിരിച്ചടവ് പലിശയിൽ ഉണ്ടാവുന്ന വ്യതിയാനം ശമ്പളവിതരണത്തെ താളം തെറ്റിക്കും. ഇപ്പോഴുണ്ടായ പ്രതിസന്ധി വരാൻ പോകുന്ന ആറ് മാസത്തെ ശമ്പളവിതരണം അവതാളത്തിലാക്കുമെന്നാണ് മാനേജ്മെന്റ് വാദം.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...