എറണാകുളത്ത് അറസ്റ്റിലായ പെൺവാണിഭ സംഘം ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അറസ്റ്റിലായ പെൺവാണിഭ സംഘം ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെയെന്ന് പോലീസ് കണ്ടെത്തി.മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലി പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പെൺവാണിഭകേന്ദ്രത്തിൽ നിന്ന് പിടികൂടിയ പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനു സമീപത്തെ വാടക വീട്ടിൽ നിന്ന് ഇന്നലെയാണ് 6 പെൺകുട്ടികളടക്കം 9 പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്‌തത്‌. പണം വാങ്ങി പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. റെയ്‌ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യക്കാരായ യുവതികളാണ്.

Leave a Reply

spot_img

Related articles

ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഡിജിറ്റൽ...

ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി .മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.യാത്ര ടുഡേ' എന്ന...

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.ആക്രമണത്തിൽ ഗുരുതരമായി...

ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം

കർക്കടകത്തിലെ തിരുവോണമായ ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം.ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്.ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തില്‍...