ശബരിമലയിലേക്ക് എഡിജിപി നടത്തിയ ട്രാക്‌ടർ യാത്ര ചട്ടവിരുദ്ധം; റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിലേക്ക് എഡിജിപി എം ആർ അജിത് കുമാർ നടത്തിയ ട്രാക്‌ടർ യാത്ര ചട്ടവിരുദ്ധമെന്ന സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി എന്നാണ് റിപ്പോർട്ട്. പോലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാർ കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്. നവഗ്രഹ പ്രതിഷ്‌ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച് ദേവസ്വം ബെഞ്ചാണ് നടപടി സ്വീകരിക്കേണ്ടത്. സിസിടിവി ദൃശ്യം ആണ് പ്രധാന തെളിവ്. തെളിവുകൾ കൃത്യമായി കോടതിക്ക് മുന്നിൽ എത്തിയാൽ ശക്തമായ നടപടിക്ക് സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഡിജിറ്റൽ...

ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി .മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.യാത്ര ടുഡേ' എന്ന...

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.ആക്രമണത്തിൽ ഗുരുതരമായി...

ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം

കർക്കടകത്തിലെ തിരുവോണമായ ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം.ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്.ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തില്‍...