കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ സംഭവങ്ങൾ.സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകി.വാഹനം സർവകലാശാലയുടെ ഗ്യാരേജിൽ സൂക്ഷിക്കാനാണ് ഉത്തരവ്. നിലവിൽ ഔദ്യോഗിക വാഹനം രജിസ്ട്രാർ അനിൽകുമാർ തന്നെയാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ താക്കോൽ ഡ്രൈവറിൽ നിന്ന് വാങ്ങി താൽക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന് കൈമാറണമെന്നാണ് വി.സി.യുടെ നിർദേശം.ഈ ഉത്തരവ് നടപ്പാക്കാൻ മിനി കാപ്പനെയും സെക്യൂരിറ്റി ഓഫീസറെയും വി.സി. ചുമതലപ്പെടുത്തി.എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കെ.എസ്. അനിൽകുമാർ വ്യക്തമാക്കി.താൻ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തുടരുമെന്നും, ഇന്നലെ സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത് ഈ വാഹനത്തിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വാഹനം പിന്നീട് കാര്യവട്ടത്തേക്ക് തിരികെ അയച്ചതായും, നാളെ സർവകലാശാലയിലേക്ക് എത്തുന്നതും ഔദ്യോഗിക വാഹനത്തിൽ തന്നെയായിരിക്കുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...