മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്തുള്ള പാത്രിയർക്കീസ് ബാവായുടെ ഉത്തരവ് സ്റ്റേ ചെയ്ത കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു

ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്തുള്ള പാത്രിയർക്കീസ് ബാവായുടെ ഉത്തരവ് സ്റ്റേ ചെയ്ത കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച മുൻസിഫ് കോടതിയുടെ ഉത്തരവും ഇതിനെതിരെ നൽകിയ അപ്പീൽ തള്ളിയ കോട്ടയം ജില്ലാ കോടതി ഉത്തരവുമാണ് ജസ്റ്റിസ് കെ.നടരാജൻ ശരിവച്ചത്.പാത്രിയർക്കീസ് ബാവാ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.ബാവായുടെ സസ്പെൻഷൻ കൽപന 2024 ഓഗസ്റ്റ് 27നു കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.

മെത്രാപ്പൊലീത്തയെ നിയമിക്കാനുള്ള അധികാരം പാത്രിയർക്കീസ് ബാവായ്ക്കായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ അധികാരമുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പു വഴി മെത്രാപ്പൊലീത്തയെ ക്നാനായ അസോസിയേഷനാ ണു തിരഞ്ഞെടുത്തത്. കൈവയ്പ് വഴി ബാവ നിയമനം അംഗീകരിക്കുക മാത്രമാണു ചെയ്തത്. ആത്മീയ തലവൻ മാത്രമാണ് പരിശുദ്ധ ബാവാ. ഈ ഘട്ടത്തിൽ, മെത്രാപ്പൊലീത്ത യ്ക്കുമേൽ ബാവായ്ക്കു ലൗകിക അധികാരമുണ്ടെന്നു പറയാനാവില്ലെന്നു കോടതി പറഞ്ഞു.മുൻസിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും ഉത്തരവുകൾ നിയമ വിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....