മഠാധിപതി അടക്കം നിരവധി സന്യാസിമാരുമായി ലൈംഗിക ബന്ധം; ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍

ബാങ്കോക്ക്: മഠാധിപതി അടക്കം നിരവധി സന്യാസിമാരുമായി ലൈംഗിക ബന്ധം, ബ്ലാക്ക് മെയില്‍ ചെയ്ത് 100 കോടിയിലേറെ തട്ടിയ യുവതി അറസ്റ്റില്‍. മിസ് ഗോള്‍ഫ് എന്ന പേരില്‍ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവര്‍ തട്ടിയത്.80,000ത്തിലേറെ ഫോട്ടോകളും വീഡിയോകളുമാണ് സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്യാനായി യുവതി ഉപയോഗിച്ചത്. ഇവ യുവതിയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തായ്‌ലാന്‍ഡിലെ പ്രശസ്തമായ ബുദ്ധ സന്യാസി സമൂഹത്തില്‍ വലിയ രീതിയിലുള്ള അപമാനം ഉളവാക്കുന്നതാണ് നിലവിലെ സംഭവം. അടുത്ത കാലത്തായി സന്യാസിമാരുടെ പേരുകള്‍ ലഹരി ഇടപാടുകളിലും ലൈംഗിക ആരോപണങ്ങളിലും ഉയര്‍ന്ന് കേട്ടിരുന്നു.ജൂണ്‍ പകുതിയോടെയാണ് സംഭവം പുറത്ത് വന്നത്. പണം തട്ടല്‍ ശ്രമങ്ങളേ തുടര്‍ന്ന് ഒരു മഠാധിപതി സന്യാസ സമൂഹത്തെ ഉപേക്ഷിച്ചതോടെയായിരുന്നു ഇത്.2024 മെയ് മാസം മുതല്‍ ഈ മഠാധിപതിയുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പിന്നീട് തനിക്ക് കുട്ടിയുണ്ടായെന്നും കുഞ്ഞിന്റെ ചെലവിലേക്കായി 1,85,00,000 രൂപയാണ് യുവതി മഠാധിപതിയോട് ആവശ്യപ്പെട്ടത്.സമാനമായ രീതിയില്‍ മറ്റ് സന്യാസിമാരും യുവതിക്ക് പണം നല്‍കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതായിരുന്നു യുവതി പണം തട്ടാന്‍ സ്വീകരിച്ചിരുന്ന രീതിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ പണത്തില്‍ വലിയ തുകയും യുവതി ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...