ജനങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽഗാന്ധി

ജനങ്ങൾക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽഗാന്ധി. കോട്ടയത്ത് പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനവും, വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.21 വർഷത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്ര മാത്രം തന്നെ സ്വാധീനിച്ച മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത വിധത്തിൽ ക്രിമിനൽ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി, എന്നിട്ടും ഒരിക്കലും ഒരു മോശം പരാമർശം ഉമ്മൻചാണ്ടി ഇതേക്കുറിച്ച് നടത്തിയിട്ടില്ലെന്ന് രാഹുൽഗാന്ധി ചൂണ്ടക്കാട്ടി. പല അർത്ഥത്തിലും തൻ്റെ ഗുരുവായ ഉമ്മൻചാണ്ടി, നന്മയുടെ സന്ദേശം കൈമാറി പലരുടെയും ഗുരുവായി മാറി.ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്നതാണ് ഏവരുടെയും ഉത്തരവാദിത്വമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കെപിസിസി നടപ്പിലാക്കുന്ന ശ്രുതി തരംഗം പദ്ധതിയിലൂടെ മൂന്നു കുട്ടികൾക്ക് കൊക്ലിയർ ഇംമ്പ്ലാൻ്റ് ശസ്ത്രക്രിയക്കുള്ള സഹായം, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നൽകുന്ന 11 വീടുകളുടെ താക്കോൽദാനം എന്നിവയും രാഹുൽഗാന്ധി നിർവഹിച്ചു.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.മത സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് ബജറ്റ്

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ...

കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാക്കും; റബ്ബറിൻ്റെ താങ്ങുവില 250 ആക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള ബജറ്റിൽ, കോട്ടയം ജില്ലക്ക് നേരിട്ടുള്ള വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ല.കഴിഞ്ഞ 10 വർഷമായി വിമർശനങ്ങൾക്ക് വിധേയമായി റൗണ്ടാന...

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും....