വൈദ്യുതി ആഘാതം ഏറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്; വി ഡി സതീശൻ

കൊല്ലം തേവലക്കരയിൽ വൈദ്യുതി ആഘാതം ഏറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.വൈദ്യുതിവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ മാനേജ്മെന്റിനും മിഥുന്റെ മരണത്തിൽ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.സ്കൂളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകില്ലായിരുന്നു.മുഖ്യമന്ത്രിയോട് അടക്കം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയെ കുറ്റവാളി ആക്കാനാണ് അധികൃതരും സർക്കാരും ശ്രമിക്കുന്നത്. ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ കാരണം കുട്ടിയുടെ തന്നെ അശ്രദ്ധയെന്ന് പറഞ്ഞ് കുട്ടിയാണ് കുറ്റവാളി എന്ന മട്ടിൽ സംസാരിച്ച മന്ത്രി സൂബാ ഡാൻസനായി പോയതും അപലപനീയമാണ്.മന്ത്രിമാരുടെ നാവടക്കാനും, അവരെ നിയന്ത്രിക്കാനും മുഖ്യമന്ത്രി തയ്യാറാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് ബജറ്റ്

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ...

കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാക്കും; റബ്ബറിൻ്റെ താങ്ങുവില 250 ആക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള ബജറ്റിൽ, കോട്ടയം ജില്ലക്ക് നേരിട്ടുള്ള വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ല.കഴിഞ്ഞ 10 വർഷമായി വിമർശനങ്ങൾക്ക് വിധേയമായി റൗണ്ടാന...

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും....