ഇടുക്കിയിൽ വൻ മരം കൊള്ള; കടത്തിയത് 150 ഓളം മരങ്ങൾ

ഇടുക്കിയിൽ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് മരങ്ങൾ മുറിച്ചുകടത്തി. വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങളാണ് മുറിച്ചുകടത്തിയത്.വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ പെട്ട ഭൂമിയിൽ നിന്നും ഏലം പുനകൃഷിയുടെ മറവിലാണ് മരം കൊള്ള നടത്തിയത്.സി എച്ച് ആർ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതിയില്ല.അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പിൻറെ അനുമതി വേണം.ഇത് ലംഘിച്ചാണ് ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റിയത്.ഒന്നര വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായതിൻറെ സമീപത്താണ് സംഭവം.ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പർ 78/1-ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നാണ് മരം വെട്ടിയത്.സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു.അനധികൃതമായി സി എച്ച് ആറിൽ നിന്നും മരം മുറിച്ചു കടത്തിയതിനാണ് കേസ്.ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.മരക്കുറ്റികൾ എണ്ണി തിട്ടപ്പെടുത്തി സത അടിച്ചു.ഇടുക്കി ജില്ലയിൽ പലയിടത്തും സി എച്ച് ആർ ഭൂമിയിൽ നിന്നും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മരങ്ങൾ മുറിച്ചു കടത്തുന്നത് പതിവായിരിക്കുകയാണെന്ന് പൊതുപ്രവർത്തകൻ കെഎസ് അരുൺ ആരോപിച്ചു.ദിവസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ഭാഗത്തെ റവന്യൂ ഭൂമിയിൽ നിന്നും സ്വകാര്യ വ്യക്തി മരങ്ങൾ മുറിച്ചു കടത്തിയിരുന്നു.

Leave a Reply

spot_img

Related articles

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...

ലൈഫ് മിഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ.സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി.എന്നാല്‍, ആദ്യ...

വരവൂരിൽ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

തൃശ്ശൂർ വരവൂരിൽ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.അന്വേഷിച്ച് അടിയന്തര...

ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഡിജിറ്റൽ...