മിഥുന്റെ സംസ്‌കാരം ഇന്ന്

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെ സ്‌കൂളില് പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. തുര്‍ക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകള്‍ ഇന്ന് കെഎസ്‌ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവന്‍ നഷ്ടമായത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

spot_img

Related articles

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ...

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.വീണയുടെ കാര്യത്തിൽ...

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...