കൊച്ചി വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു.വടുതല ഗോൾഡൻ സ്ട്രീറ്റ് കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (52) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു മരണം. 15 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ മേരി ചികിത്സയിൽ തുടരുകയാണ്.19ന് വൈകിട്ട് ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിലെ പള്ളിപ്പെരുന്നാൾ കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് അയൽവാസി വില്യം പാട്രിക് കൊറയ ഇരുവരെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വ്യക്തി വൈരാഗ്യമാണ് കാരണം. ആക്രമണത്തിനു പിന്നാലെ പ്രതി സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

