വോട്ടർ പട്ടികയിൽനിന്നു നാലര വർഷത്തിനിടെ 9.78 ലക്ഷം പേർ പുറത്തായതായി കണക്കുകൾ

ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയ വോട്ടർ പട്ടികയിൽനിന്നു നാലര വർഷത്തിനിടെ 9.78 ലക്ഷം പേർ പുറത്തായതായി കണക്കുകൾ.2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 (2.76 കോടി) വോട്ടർമാർ ഉണ്ടായിരുന്നു. ഇക്കൊല്ലം വാർഡ് വിഭജനത്തിനു പിന്നാലെ പുതിയ പോളിങ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂൺ 30നു തയാറാക്കിയ വോട്ടർ പട്ടികയിൽ 2,66,78,256 (2.66 കോടി) പേരാണുള്ളത്. ഇതിനെ ആസ്‌പദമാക്കി കരട് വോട്ടർ പട്ടിക ഈ മാസം 23നു പ്രസിദ്ധീകരിക്കും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജനുവരി ആദ്യം തയാറാക്കിയ കേരളത്തിലെ വോട്ടർ പട്ടികയിൽ 2,77,20,818 (2.77 ) പേരുണ്ട്.സംസ്ഥാന കമ്മിഷന്റെ പട്ടികയെക്കാൾ 10.42 ലക്ഷം വോട്ടർമാർ കൂടുതൽ.നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷനും വാർഡ് അടിസ്ഥാനമാക്കി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വെവ്വേറെ വോട്ടർ പട്ടികയാണു തയാറാക്കുന്നത്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...