കുമരകം റോഡിൽ മരം വീണ് ഗതാഗത തടസം

കോട്ടയം കുമരകം റോഡിൽ ശക്തമായ കാറ്റിനെ തുടർന്ന് കൂറ്റൻ മരം കടപുഴകി.ഇത് മൂലം ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചൂള പുത്തൻ റോഡിന് സമീപമാണ് തണൽമരം കടപുഴകിയത്.വൈദ്യുതി ബന്ധവും ഇതേ തുടർന്ന് തടസ്സപ്പെട്ടു.അയ്മനം സെക്ഷൻ പരിധിയിലുള്ള ഈ പ്രദേശത്തെ പ്രധാന ഇലക്ട്രിക് ലൈൻ പൊട്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.അപകടസമയം വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.കുമരകം പോലീസും, ഫയർഫോഴ്സ് അധികൃതരും എത്തി മരം വെട്ടി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.ഗതാഗതം തടസ്സപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങൾ പുത്തൻ റോഡ് മഞ്ചിറ വഴി പോലീസിൻ്റെ നേതൃത്വത്തിൽ തിരിച്ചുവിട്ടു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...