മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ‘ജീവനം’ ആരംഭിച്ചു

ലോക മുങ്ങിമരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം ആരംഭിച്ച ജീവനം പ്രതിരോധ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു. ‘ജീവനം-ജീവനോട് ജാഗ്രതയുടെ യുദ്ധം’ എന്നതാണ് ക്യാമ്പയിനിന്റെ ആപ്തവാക്യം.

മുങ്ങിമരണ അപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാ​ഗവും ആൺകുട്ടികളാണെന്നും നന്നായി നീന്തൽ അറിയാവുന്നവർപോലും അപകടത്തിൽപ്പെടുന്ന സ്ഥിതിയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ സ്കൂളുകളിലും മുങ്ങിമരണ പ്രതിരോധത്തെ സംബന്ധിച്ചുള്ള ബോധവത്ക്കരണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ‘ജീവനം’ ക്യാമ്പയിന്റെ പ്രചാരണം ശക്തമാക്കുമെന്നും കളക്ടർ പറഞ്ഞു.

മുങ്ങിമരണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സബ് കളക്ടർ ആൽഫ്രഡ് ഒ.വി ചൊല്ലികൊടുത്തു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രതിജ്ഞ ചൊല്ലാൻ നിർദ്ദേശം നൽകി. തുടർന്ന് മുങ്ങിമരണ പ്രതിരോധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി

പട്ടം ഗവ മോഡൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോർ‌പ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, എഡിഎം ടി.കെ വിനീത്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, ജില്ലാ ഫയർ ഓഫീസർ സൂരജ് എസ്, സ്കൂൾ പ്രിൻസിപ്പൽ കെ.ലൈലാസ്, ഹെഡ്മാസ്റ്റർ സജീവ് കുമാർ എസ്.എ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...