ഡോ. വന്ദന ദാസ് കേസിൽ വിചാരണ അനാവശ്യമായി തടസ്സപ്പെടുന്നു; പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധനയ്ക്ക് കൈമാറി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ അനാവശ്യമായി തടസ്സപ്പെടുന്നുവെന്ന് ലഭിച്ച പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധനയ്ക്ക് കൈമാറി.പ്രതിഭാഗത്തിനായി ഹാജരായിരുന്ന അഭിഭാഷകൻ ആളൂർ മരണപ്പെട്ടതോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിചാരണ നിർത്തിവെച്ചിരുന്നു. മറ്റൊരു അഭിഭാഷകനെ ഹാജരാക്കുവാൻ പ്രതി ആവശ്യപ്പെട്ട സമയം അനുവദിക്കുകയും ചെയ്‌തു. തുടർന്ന് മനു പ്രതിക്കായി ഹാജരായതോടെ വിചാരണ പുനഃരാരംഭിച്ചു. എന്നാൽ മനുവും മരണപ്പെട്ടതോടെ വിചാരണ നടപടി രണ്ടാം ഘട്ടവും തടസ്സപ്പെട്ടു. ഇതിന് ശേഷം പല ഹിയറിങ്ങുകൾക്ക് ശേഷമാണ് മറ്റൊരു അഭിഭാഷകനായ ജോൺ എസ് റാൽഫ് പ്രതിക്കായി ഹാജരായത്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...