വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി നിയമം വരുന്നു

വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു. വയോജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ.ക്ഷേമപെൻഷൻ മുതിർന്നവരുടെ അവകാശമായി കണക്കാക്കി സാമ്പത്തികസ്ഥിരത ഉറപ്പാക്കുമെന്നും കരടുനയം പ്രഖ്യാപിച്ചു. പുതുതായി നിർമിക്കുന്ന മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടിൽ ഒരു മുറി വയോജന സൗഹൃദമായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് നിയമനിർമാണം നടത്തും.പ്രായമായവർക്ക് സൗകര്യമൊരുക്കാൻ സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങൾക്ക് സബ്സിഡിയോടെ പാർപ്പിടനവീകരണ പദ്ധതിയും വരും.വയോജനസംരക്ഷണ പരിപാടികൾക്ക് മേൽനോട്ടം വഹിക്കാൻ സാമൂഹികനീതി വകുപ്പ് പ്രത്യേക പ്രൊഫഷണൽ കേഡറും രൂപവത്കരിക്കും.

അർഹരായ എല്ലാ മുതിർന്നപൗരർക്കും സാമൂഹികക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താൻ തദ്ദേശസ്ഥാപനങ്ങൾ ഗതാഗതസൗകര്യം നൽകണം.പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക വാർഡും ടെലി മെഡിസിൻ സൗകര്യവും സുരക്ഷ ഉറപ്പാക്കാൻ വീടുകൾ ജിയോ ടാഗ് ചെയ്യും.വിദ്യാർഥികൾക്ക് വയോജനപരിപാലന പരിശീലനം നൽകി എൻഎസ്എസും എൻസിസിയും പോലുള്ള സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....