കന്യാസ്ത്രീ വിഷയം, കേന്ദ്ര സർക്കാരിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ

കന്യാസ്ത്രീ വിഷയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധം. മോദി സർക്കാരിൻ്റെ പരോക്ഷ പിന്തുണ ഈ വിഷയത്തിൽ ഉണ്ടോ എന്ന് സംശയയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു.തീവ്രവാദ സംഘടനകളെ കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ കഴിവില്ലെന്നും പ്രതിഷേധ യോഗത്തിൽ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു.അങ്ങനെ നിയന്ത്രിച്ചാൽ അണികളെയും, വോട്ടും നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും കാതോലിക്കാബാവ ആരോപിച്ചു.

മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ എന്ന ബാനറും ഏന്തിയായിരുന്നു പ്രതിഷേധം. മലങ്കര ഓർത്തഡോക്സ് സുന്നഹദോസിനെ തുടർന്നാണ് പ്രതിഷേധം നടന്നത്. കന്യാസ്ത്രീകളുടെ നേരേ ഉണ്ടായ ആക്രമണം ക്രൈസ്തവ സഭകളുടെ നല്ല പ്രവർത്തനങ്ങളെ താഴ്ത്തി കെട്ടുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന ഉള്ള വ്യക്തിസ്വാതന്ത്ര്യവും,
പൗര അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണിത്. ഇത് മതേതര ഇന്ത്യക്ക് ഭൂഷണമല്ല. ഇത്തരം സംഘടനകളെ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡ് സർക്കാരാണെങ്കിലും കന്യാസ്ത്രീകൾ ജാമ്യാപേക്ഷ തള്ളിയ സമയത്ത് കോടതിയിൽ നിന്ന് പുറത്ത് വന്ന പബ്ലിക്ക് പ്രോസിക്യൂട്ടറെ മാല ഇട്ട് സ്വീകരിച്ചു.
വളരെ തീവ്രമായ സംഘടനകളെയാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്.ഭരണപക്ഷം സമൂഹത്തിൻ്റെ സ്വാതന്ത്യത്തിന് എതിരായി നിൽക്കുന്നത് ശരിയല്ലെന്നും, കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്ത്യൻ സമുദായങ്ങളോടുള്ള സമീപനത്തിൽ
ഒരു വശത്തൂടെ പ്രീണനവും മറുവശത്തിലൂടെ പീഡനവും എന്നത് ഇരു തോണിയിൽ കാൽ വയ്ക്കുന്നത് പോലെയാണെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...