ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ചശേഷം ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി

മലപ്പുറം വളാഞ്ചേരിയിൽ ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ചശേഷം ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പോലീസ്.കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ മോശം അനുഭവം ഉണ്ടായെന്ന് കണ്ടക്ടറോട് പറഞ്ഞിട്ടും കണ്ടക്‌ടർ അതിൽ ഇടപെട്ടില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. ബസിൽ വെച്ച് ഷക്കീർ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉപദ്രവം സഹിക്കാതെ പെൺകുട്ടി ബഹളം വെച്ചതോടെ ബസിലെ കണ്ടക്‌ടർ ഇയാളെ പിറകിലെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി. അടുത്ത സ്റ്റോപ്പ് എത്തിയതോടെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നു. തന്നെ സഹായിക്കേണ്ട ബസ് ജീവനക്കാർ അത് ചെയ്യാതെ പ്രതിക്ക് രക്ഷപെടാനാണ് അവസരമുണ്ടാക്കിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...