വിസി നിയമനത്തിൽ ഗവർണറുമായി സമവായത്തിന് ഇല്ലെന്ന് സർക്കാർ

കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി സമവായത്തിന് ഇല്ലെന്ന് ഉറപ്പിച്ച് സർക്കാർ.ചട്ടവിരുദ്ധമായി ഗവർണർ പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും. സർവകലാശാലകളുടെ ചട്ടത്തിനനുസരിച്ച് നിയമനം നടത്തിയില്ല. സർക്കാർ നൽകിയ പാനൽ പരിഗണിച്ചില്ല. താൽക്കാലിക വിസി നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കാനാണ് നീക്കം. സർക്കാരിന്റെ ഏത് നീക്കവും നിയമപ്രകാരം നേരിടാനാണ് ഗവർണറുടെയും തീരുമാനം.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...