ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലിൽ ഡോക്ടർ ഹാരിസ് ഹസൻ ഇന്ന് വിശദീകരണം നൽകിയേക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലിൽ ഡോക്ടർ ഹാരിസ് ഹസൻ ഇന്ന് വിശദീകരണം നൽകിയേക്കും.ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസൻ ഇന്നലെ തള്ളിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ ബോധപൂർവം കേടാക്കിയെന്ന കണ്ടെത്തലിൽ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ർ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികൾ കുറയുകയാണുണ്ടായത്.മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ ആരോഗ്യവകുപ്പിൻ്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശ്വനാഥ് അന്വേഷിക്കും. ഡിഎംഇയുടെ നേതൃത്വത്തിൽ ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് നൽകി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഉപകരണം കാണാതായിട്ടില്ല എന്നായിരുന്നു വകുപ്പ് മേധാവി ഡോക്‌ടർ ഹാരിസ് ചിറക്കലിന്റെ പ്രതികരണം.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...