എംജിയിൽ ഓൺലൈൻ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.എംബിഎ (ഹ്യൂമൻ റിസോഴ്‌സസ് മാനേജ്മെൻ്റ്, മാർക്കറ്റിങ്, ഫിനാൻസ്), എംകോം(ഫിനാൻസ് ആൻഡ് ടാക്സേഷൻ), എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സ‌സ്‌, ബികോം (ഓണേഴ്‌സ്) ബിബിഎ (ഓണേഴ്‌സ്), ബിഎ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്‌സ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനാണ് പ്രോഗ്രാം നടത്തുന്നത്. യുജിസിയുടെ അംഗീകാരമുള്ള പ്രോഗ്രാമുകൾ റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. ലോകത്തെവിടെനിന്നും ചേർന്നുപഠിക്കാം. വിവിധ കാരണങ്ങളാൽ കോളേജിൽ പഠിക്കാൻ കഴിയാതിരുന്നവർക്കും ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം നേടാം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....