കനത്ത മഴയില്‍ തൃശൂർ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി

കനത്ത മഴയില്‍ തൃശൂർ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി.ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ ആണ് താഴ്ന്ന പ്രദേശങ്ങള്‍ മിക്കവയും വെള്ളത്തിനടിയിലായത്.നഗരത്തിലെ പ്രധാന റോഡുകളില്‍ വലിയ വെള്ളക്കെട്ടു രൂപപ്പെട്ടു ഗതാഗതം കുരുങ്ങി. മഴവെള്ളപ്പാച്ചിലില്‍ ഓടകളിലെ മാലിന്യം കാരണം റോഡുകളില്‍ ചെളിവെള്ളം നിറഞ്ഞു. വാഹന യാത്രക്കാർ വെള്ളക്കെട്ടില്‍ ദുരിതത്തിലായി.ഒട്ടേറെ വാഹനങ്ങള്‍ വെള്ളം കയറി തകരാറിലായി. ശക്തൻ സ്റ്റാൻഡിലേക്കും പരിസരത്തും മാലിന്യമുള്‍പ്പെടെയുള്ളവ കലർന്ന വെള്ളം ഒഴുകിയെത്തി. ജോലി കഴിഞ്ഞു വീടുകളിലേക്കു മടങ്ങാൻ ശക്തൻ സ്റ്റാൻഡിലെത്തിയവർ ഉള്‍പ്പെടെ കനത്ത മഴയില്‍ കുടുങ്ങി. ശക്തൻ സ്റ്റാൻഡ് പരിസരം, ടിബി റോഡ്, ഇക്കണ്ട വാരിയർ റോഡ്,അശ്വിനി ആശുപത്രി പരിസരം, ചേറൂർ, കൊക്കാല ജംക്‌ഷൻ തുടങ്ങിയവ വെള്ളക്കെട്ടിലായി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...