ജമ്മുകശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ജമ്മുകശ്‌മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് (79) അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്‌പതിൽനിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽനിന്ന് ലോക്‌സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും പിന്നീട് ലോക്‌ദളിലേക്കും തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്കും സത്യപാൽ മാലിക് കൂടുമാറി.2017ൽ ബിഹാർ ഗവർണറായി മാലിക്കിനെ നിയമിച്ചു. തുടർന്ന് ഒഡീഷയുടെ അധിക ചുമതലയും നൽകി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്‌മീർ ഗവർണറാകുന്നത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ജമ്മുകശ്‌മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതും ജമ്മുകശ്‌മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...