കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിൽ സീലിങ് തകർന്നു വീണു, അവധി ആയതിനാൽ ഒഴിവായത് വൻ ദുരന്തം

തൃശ്ശൂരിൽ ​ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. ഇത് 2023ലാണ് സീലിങ് ചെയ്തത്. 54 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് ഈ ഹാളിലെ സീലിങ്. ഇന്ന് പുലർച്ചെയാണ് സീലിങ് ഒട്ടാകെ താഴേക്ക് പതിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ അശാസ്ത്രീയപരമായാണ് കെട്ടിടം നിർമിക്കുന്നത് എന്ന ആരോപിച്ച് പരാതി നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് മഴ പെയ്ത് സീലിങ് കുതിർന്നപ്പോഴും പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കൂൾ അധികാരികളുടെ ഭാ​ഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആക്ഷേപം ഉയർത്തുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി.എം.വി ഗോവിന്ദനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സിപിഐ എം രംഗത്തെത്തിയത്. ജി. സുധാകരന്റെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനമാണെന്നാണ് സിപിഐഎം...

വീണ വിജയന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

കൂടലിൽ വ്യാജ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങള്‍

കൂടലിൽ വ്യാജ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങള്‍ രംഗത്തെത്തി.പ്രതികളെന്നു സംശയിച്ച്‌ പ്രായപൂർത്തിയാകാത്ത നല് ആണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും...

പിഎസ്‌സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സർക്കാർ തയാറാവണമെന്ന് ചെറിയാൻ ഫിലിപ്പ്

പിഎസ്‌സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സർക്കാർ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാള്‍...