വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക്  അപേക്ഷിക്കാം.വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.പൊതുജന പദ്ധതി അപേക്ഷാ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്; www.schemes.wcd.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2969101

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...