അഡാക്കിൽ ഫാം ലേബറർ താത്കാലിക നിയമനം

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബറർമാരെ ദിവസവേതനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ 45 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടികാഴ്‌ചയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് ഗവ. ഫിഷ് ഫാം, ഇടക്കൊച്ചി ഓഫീസിൽ ഹാജരാകണം. 
 
 ഫോൺ : 8547891714, 7012548760.  
 
സീനിയർ റസിഡൻ്റ് 
 
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ കൺസോളിഡേറ്റഡ് വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
 
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംബിബിഎസ്, എംഎസ്(ഒ&ജി), ഡിജിഒ, ഡിഎൻബി/ടിസി രജിസ്ട്രേഷൻ. വേതനം 70,000. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 11-ന് മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ:04842754000.
 

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...