ആഗസ്റ്റ് 10 ൻ്റെ ഗുരുവായൂർ ദേവസ്വം പരീക്ഷകളിൽ മാറ്റം

ആഗസ്റ്റ് 10ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.അന്ന് ഉച്ച കഴിഞ്ഞ് 01.30 മുതൽ 03.15 വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല.ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.ഈ തസ്തികയോടൊപ്പം ഒ.എം.ആർ പരീക്ഷ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ്‌ ലൈൻമാൻ (കാറ്റഗറി നം. 12/2025) തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ മാറ്റമില്ല. കൂടുതൽവിവരങ്ങൾക്ക്: www.kdrb.kerala.gov.in

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...