ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

എം.സി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്.ഇന്ന് രാവിലെ 05.45 ഓടെയായിരുന്നു അപകടം.എം.സി റോഡിലൂടെ കാൽനടയായി വരികയായിരുന്നു റെജി.ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നും എത്തിയ ലോറി പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്കു പാഞ്ഞ് കയറി റെജിയെ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്ത് എത്തി.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...