കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം

കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം. വില്ലയിലെ 21 ആം നമ്പർ കോട്ടേജിലാണ് മോഷണം നടന്നത്.വില്ലയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു.ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നത്.വില്ലയിലെ താമസക്കാരിയായ അമ്മയും മകളും അസുഖത്തെ തുടർന്ന് മാങ്ങാനത്തെ ആശുപത്രിയിൽ രാത്രിയിൽ ചികിത്സയ്ക്കായി പോയിരുന്നു.ഇതിനുശേഷം ഇവർ പുലർച്ചെ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.വീടിന്റെ മുൻ വാതിൽ തകർത്ത മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.തുടർന്ന് തൊട്ടടുത്ത മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്.മോഷണം വിവരം അറിഞ്ഞ ഉടൻ വീട്ടുകാർ കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു.കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.മാങ്ങാനം തുരുത്തൽ പാലത്തിന് സമീപമുള്ള ആൾതാമസം ഇല്ലാത്ത വീട്ടിലും ഇന്നലെ രാത്രി മോഷണ ശ്രമവും നടന്നിരുന്നു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...